മാനന്തവാടി

വാളാട് എ.എല്‍.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ടാബ് വിതരണവും നവംബര്‍ 28ന്

വാളാട് എ.എല്‍.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ടാബ് വിതരണവും നവംബര്‍ 28ന്

മാനന്തവാടി: അരനൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള വാളാട് എ.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റ ശീലാസ്ഥാപനവും,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നവംബര്‍ 28 ന്  നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2026-27 അധ്യയന വര്‍ഷം മുതല്‍ സഹ്‌റ ഗ്രൂപ്പ് സ്‌കൂള്‍ ഏറ്റെടുത്തതോടെയാണ് വിദ്യാലയത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്.പുതുതായി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാബ് വിതരണവും നവംമ്പര്‍ 28 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കേരള കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് നിര്‍വഹിക്കും.   ജനപ്രതിനിധികളും വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും.ചടങ്ങിനോടനുബന്ധിച്ച് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'കാറ്റാടി' ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഉപജില്ലാ കലോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും.തുടര്‍ന്ന് രാത്രി 8 മണിക്ക് സമീര്‍ ബിന്‍സി  ഇമാം മജ്ബൂര്‍ ടീം അവതരിപ്പിക്കുന്ന സൂഫി സംഗീത പരിപാടിയും നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്‌കുള്‍ പ്രധാന അധ്യാപകന്‍അരുണ്‍ പി എസ്,സ്വാഗത സംഘം  ചെയര്‍മാന്‍ പ്രകാശന്‍ കെ എം
കണ്‍വീനര്‍ അസീസ് വാളാട്,
 എസ് എം സി ചെയര്‍മാന്‍
മുഹമ്മദലി എന്നിവര്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ