പനമരം: ഉത്തര്‍പ്രദേശില്‍ വച്ച് നടന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് ബിരുദ വിദ്യാര്‍ത്ഥി അമല്‍ ജോണ്‍സണ് ഇടത് കയ്യില്‍ വെള്ളി മെഡല്‍ നേട്ടം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മത്സരിച്ച അമല്‍ വേള്‍ഡ് പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. പനമരം നീര്‍വാരം സ്വദേശിയായ അമല്‍ എടപ്പറമ്പില്‍ ജോണ്‍സണ്‍ന്റെയും സിമിയുടെയും മകനാണ്. സഹോദരന്‍: അജയ്. ലോക താരവും ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്‍ സെക്രട്ടറിയുമായ നവീന്‍ പോളാണ് അമലിന്റെ പേഴ്‌സണല്‍ കോച്ച്.
ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടത്തില്‍ അമല്‍ ജോണ്സണ്
അഭിപ്രായങ്ങൾ (Comments)