മാനന്തവാടി

പഴശ്ശി ദിനാചരണവും സ്മൃതി പക്ഷാചരണവും നാളെ മുതല്‍; 30ന് സമാപിക്കും

പഴശ്ശി ദിനാചരണവും സ്മൃതി പക്ഷാചരണവും നാളെ മുതല്‍; 30ന് സമാപിക്കും

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ പുരാവസ്തു മ്യൂസിയം വകുപ്പിന്റെയും,മാനന്തവാടി പ്രസ് ക്ലബ്ബിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 222-ാമത് പഴശ്ശി ദിനാചരണത്തിനും സ്മൃതി പക്ഷാചരണത്തിനും നാളെ (നവംബര്‍ 26) തുടക്കമാകും. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ ചരിത്രസ്മരണകള്‍ പുതുക്കുന്നതിനും മാനന്തവാടിയുടെ സാംസ്‌കാരിക മുന്നേറ്റത്തിനുമായി വിവിധ പരിപാടികളാണ് നവംബര്‍ 30 വരെ ആസൂത്രണം ചെയ്തിട്ടുള്ളത്.


 26 ന് രാവിലെ 10 മണിക്ക് സെന്റ് കാതറീന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'പഴശ്ശി സമരങ്ങളുടെ കാലിക പ്രസക്തി' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.നവംബര്‍ 27: രാവിലെ 10.30ന് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഉച്ചകഴിഞ്ഞ് 2 മണിക്ക് ഫാ. ജി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 'പഴശ്ശി സമരങ്ങളുടെ ചരിത്ര പശ്ചാത്തലം' എന്ന വിഷയത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ഇതേ ദിവസം രാവിലെ 11 മുതല്‍ 12.30 വരെ പഴശ്ശി കുടീരത്തില്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും നടക്കും.

നവംബര്‍ 28 തിന് വൈകുന്നേരം 5 മണി മുതല്‍ മാനന്തവാടി വീണ തിയറ്ററില്‍ സംസ്ഥാനതല ഷോര്‍ട്ട് ഫിലിം ഫെസ്റ്റും,നവംബര്‍ 29 തിന് വൈകുന്നേരം 7 മണിക്ക് പഴശ്ശി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ 'എല്ലാരും പാടണ്' എന്ന സംഗീത പരിപാടി നടക്കും.

നവംബര്‍ 30 തിന് സമാപന ദിനത്തില്‍രാവിലെ 8.30ന് മാനന്തവാടി ഡി.എഫ്.ഒ. ഓഫീസ് പരിസരത്തുനിന്ന് പഴശ്ശി കുടീരത്തിലേക്ക് സ്മൃതിയാത്രയും തുടര്‍ന്ന് പുഷ്പാര്‍ച്ചനയും അനുസ്മരണ സദസ്സും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.വി. ജോര്‍ജ്, പി.വി.എസ്. മൂസ, പഴശ്ശി കുടീരം മാനേജര്‍ ക്ലമന്റ് ഐ.ബി., മുനീര്‍ കെ.പി., വിജില്‍ പി., ഷാജന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ