മാനന്തവാടി

അങ്കണവാടി അധ്യാപികയെ സസ്‌പെന്റ് ചെയ്ത സംഭവം: ശിശുവികസന ഓഫീസ് ജനപ്രതിനിധികള്‍ ഉപരോധിച്ചു 

അങ്കണവാടി അധ്യാപികയെ സസ്‌പെന്റ് ചെയ്ത സംഭവം: ശിശുവികസന ഓഫീസ് ജനപ്രതിനിധികള്‍ ഉപരോധിച്ചു 

മാനന്തവാടി: രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായി അങ്കണവാടി അധ്യാപികയെ സസ്‌പെന്റ് ചെയ്തതായി ആരോപിച്ച് തിരുനെല്ലി പഞ്ചായത്തിലെ എല്‍ഡഎിഫ് ജനപ്രതിനിധികള്‍ മാനന്തവാടി ശിശുവികസന പദ്ധതി ഓഫീസ് ഉപരോധിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ആറാം വാര്‍ഡായ തോല്‍പ്പെട്ടിയിലെ 48ാം നമ്പര്‍ അങ്കണവാടിയിലെ അധ്യാപിക കെ പ്രമീളയെയാണ് സിഐടിയു സമരത്തിന്റെ ഭാഗമായുള്ള രസീത് കൂപ്പണ്‍ നല്‍കിയെന്ന പേരില്‍ കഴിഞ്ഞ 11ന് അന്വേഷണ വിധേയമായി അധികൃതര്‍ സസ്‌പെന്റ് ചെയ്തത്. ഇത് തികച്ചും രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായുള്ള നടപടിയാണെന്നാരോപിച്ചാണ് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജുബാലന്‍, വൈസ് പ്രസിഡന്റ് കെ ടി ഗോപിനാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനെല്ലി പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങളും മാനന്തവാടി ബ്ലോക്ക് എല്‍ഡിഎഫ് ജനപ്രതിനിധികളുലുമാണ് ശിശുവികസന പദ്ധതി ഓഫീസ് ഉപരോധിച്ചത്. 


    ബുധനാഴ്ച രാവിലെ 10മുതല്‍ ആരംഭിച്ച ഉപരോധ സമരം വൈകീട്ട് മൂന്ന് വരെ നീണ്ടു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ കെ പി സിന്ധു സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അങ്കണവാടി അധ്യാപിക കെ പ്രമീളയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച കൈമാറുമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

 പ്രതിഷേധ സമരത്തിന് തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ എം സതീഷ്‌കുമാര്‍, എ കെ ജയഭാരതി, കെ ടി ഷെര്‍മിനാസ്, കെ സിജിത്ത്, തിരുനെല്ലി ലോക്കല്‍ സെക്രട്ടറി വി ബി ബബീഷ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി വസന്തകൃഷ്ണന്‍, വി ബേബി, സി ആര്‍ ഷീല എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി മാനന്തവാടി പൊലീസിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ