മാനന്തവാടി: കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയില്‍ ഉരസിയെന്നാരോപിച്ച് ബസ് ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ ഓട്ടോറിക്ഷ െ്രെഡവറെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി ചെല്ലാറ്റില്‍ ആബിദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ 7.15ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ എത്തിയപ്പോഴാണ് സംഭവം. ബസ് ഓട്ടോറിക്ഷയില്‍ ഉരസിയെന്നാരോപിച്ച് ഓട്ടോറിക്ഷ െ്രെഡവര്‍ ബസ് തടഞ്ഞുനിര്‍ത്തി അകത്തുകയറി കണ്ടക്ടറായ ജനീഷ് എം.ജെയെ കഴുത്തിന് പിടിച്ച് വലിക്കുകയും കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായാണ് പരാതി. കൂടാതെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച കണ്ടക്ടറുടെ ഫോണ്‍ പിടിച്ചെറിഞ്ഞതായും പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
അഭിപ്രായങ്ങൾ (Comments)