മാനന്തവാടി: പനമരം പാലത്തിന് മുകളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഇരുവശത്തും പുറത്തേക്ക് തൂങ്ങിനിന്ന് രണ്ട് യുവാക്കളുടെ അപകടകരമായ യാത്ര. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.കാറിന്റെ ഇരുവശത്തും വിന്‍ഡോയ്ക്ക്പുറത്തേക്ക് തൂങ്ങി നിന്നായിരുന്നു യുവാക്കളുടെ യാത്ര. പിന്നാലെ വന്ന യാത്രക്കാര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും യുവാക്കള്‍ അതൊന്നും വകവെക്കാതെ അപകടകരമായ രീതിയിലുള്ള യാത്ര തുടരുകയായിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം നിരുത്തരവാദപരമായ പ്രവൃത്തികള്‍. സ്വന്തം ജീവന്‍ മാത്രമല്ല, മറ്റ് റോഡ് യാത്രക്കാരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പോലീസും വിഷയം പരിശോധിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അഭിപ്രായങ്ങൾ (Comments)