എടയൂര്‍ക്കുന്ന്: ഈ വര്‍ഷത്തെ മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എല്‍.പി.വിഭാഗം അറബികലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ഓവറോള്‍ സ്ഥാനവും ജനറല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയിരിക്കുന്നു എടയൂര്‍ക്കുന്ന് വിദ്യാലയം. കൂടാതെ മലയാളം പദ്യം ചൊല്ലല്‍ ഒന്നാംസ്ഥാനവും എ ഗ്രേഡ്, അഭിനയഗാനം അറബി ഒന്നാം സ്ഥാനം എ ഗ്രേഡ്, കയ്യെഴുത്ത് ഒന്നാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം മൂന്നാം സ്ഥാനം എ ഗ്രേഡ് ഒപ്പം കലാമേളയില്‍ പങ്കെടുത്ത എല്ലാ ഇനങ്ങള്‍ക്കും എ ഗ്രേഡ്കരസ്ഥമാക്കിയിരിക്കുകയാണ് ഈ വിദ്യാലയത്തിലെ മിടുക്കര്‍. വിജയാഘോഷത്തിന്റെ ഭാഗമായി കുട്ടികളും ,അധ്യാപകരും , പിടിഎയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും നടത്തി.
മാനന്തവാടി ഉപജില്ലാ കലോത്സവം; വിജയത്തിളക്കത്തില്‍ എടയൂര്‍ക്കുന്ന് ഗവ.എല്‍പിസ്‌കൂള്‍
അഭിപ്രായങ്ങൾ (Comments)