മാനന്തവാടി: മാനന്തവാടി ഉപജില്ല സ്‌ക്കൂല്‍ കലോത്സവത്തില്‍ മികച്ച പ്രകടനവുമായി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിന് ഇരട്ട ചാമ്പ്യന്‍ഷിപ്പ് തിളക്കം.
എല്‍പി, യുപി ജനറല്‍ വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയാണ് വിദ്യാലയം മികച്ച വിജയം കരസ്ഥമാക്കിയത്. ഈ വര്‍ഷത്തെ ശാസ്‌ത്രോത്സവത്തിലും എല്‍എഫ്‌യു പി സ്‌കൂള്‍ ശക്തമായ മുന്നേറ്റം കൈവരിച്ചിരുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നേറാന്‍ സാധിക്കുന്നത് കൃത്യമായ പരിശീലനവും അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും കൂട്ടായ പ്രവര്‍ത്തനവുമാണ്.
വിജയികളായ വിദ്യാര്‍ത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ മാനേജ്‌മെന്റ് ഭാരവാഹികളും സ്‌കൂള്‍ അധികൃതരും അനുമോദിച്ചു.
ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിന് ഇരട്ട ചാമ്പ്യന്‍ഷിപ്പ്
അഭിപ്രായങ്ങൾ (Comments)