മാനന്തവാടി: നാലാംമൈല്‍-തരുവണ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കായി സുരക്ഷിതമായ നടപ്പാത (ഫുട്പാത്ത്) ഇല്ലാത്തതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രോഗികളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി ദ്വാരക എ.യു.പി സ്‌കൂള്‍ പി.ടി.എ രംഗത്ത്. തിരക്കേറിയ ഈ പാതയില്‍ നടപ്പാതയില്ലാത്തത് വലിയ യാത്രാദുരിതത്തിനാണ് വഴിവെക്കുന്നത്.ദ്വാരക എ.യു.പി സ്‌കൂള്‍, ദ്വാരക ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് എത്തുന്ന കുരുന്നുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും, പീച്ചങ്കോട് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി വരുന്ന രോഗികളും കൂട്ടിരിപ്പുകാരുമാണ് പ്രധാനമായും ദുരിതം അനുഭവിക്കുന്നത്. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ സമയങ്ങളില്‍ റോഡില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.റോഡിന്റെ ഇരുവശങ്ങളും കാടുപിടിച്ചും തകര്‍ന്നും കിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ടാറിങ്ങിലൂടെ നടക്കേണ്ട ഗതികേടാണുള്ളത്. ഇത് വാഹനങ്ങള്‍ക്ക് പരസ്പരം സൈഡ് നല്‍കുന്നതിനും കാഴ്ച മറയുന്നതിനും വലിയ തടസ്സമുണ്ടാക്കുന്നുണ്ട്.
വാഹനത്തിരക്കിനിടയില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പി.ടി.എ വ്യക്തമാക്കി.
?കുട്ടികളുടെയും രോഗികളുടെയും സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട അധികൃതരും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെട്ട് റോഡിന്റെ വശങ്ങള്‍ തെളിക്കുകയും സുരക്ഷിതമായ നടപ്പാത നിര്‍മ്മിക്കുകയും ചെയ്യണമെന്ന് ദ്വാരക എ.യു.പി സ്‌കൂള്‍ പി.ടി.എ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങൾ (Comments)