മാനന്തവാടി: പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്രമേളയില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. സിംഗിള്‍ പ്രൊജക്റ്റ്, ഗ്രൂപ്പ് പ്രൊജക്റ്റ്, നമ്പര്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട്, പ്യുവര്‍ കണ്‍സ്ട്രക്ഷന്‍ എന്നീ ഇനങ്ങളിലാണ് കുട്ടികള്‍ മത്സരിച്ച് വിജയിച്ചത്. തുടര്‍ച്ചയായി ഗണിത മേളകളില്‍ വിജയം നേടുന്നതിന് നേതൃത്വം നല്‍കിയ സക്കറിയ തോമസ് സാറിനേയും കുട്ടികളേയും പി.ടി.എ , എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗണ്‍സില്‍ എന്നിവര്‍ അഭിനന്ദിച്ചു.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം; ഗണിതശാസ്ത്രമേളയില്‍ മാനന്തവാടി ജിവിഎച്ച്എസ്എസിന് ഓവറോള്‍ കിരീടം
അഭിപ്രായങ്ങൾ (Comments)