മാനന്തവാടി

ഗ്ലോബല്‍ കെ എം.സി.സി. പ്രവാസി സംഗമവും മെഡിക്കല്‍ ക്യാമ്പും നടത്തി

ഗ്ലോബല്‍ കെ എം.സി.സി. പ്രവാസി സംഗമവും മെഡിക്കല്‍ ക്യാമ്പും നടത്തി

കല്‍പ്പറ്റ: വയനാട് ജില്ലാ ഗ്ലോബല്‍ കെ.എം.സി.സി പ്രവാസി സംഗമവും മേപ്പാടി ഡോ: മൂപ്പന്‍സ് മെഡിക്കല്‍ കോളേജും സംയുക്തമായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. നാട്ടിലുള്ള നൂറുകണക്കിന് മെമ്പര്‍മാരും കുടുംബവും പങ്കെടുത്ത സംഗമം കേരള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധീഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കല്‍പ്പറ്റ എച്ച്‌ഐഎം സ്‌കൂളില്‍ വെച്ച് നടന്ന മെഡിക്കല്‍ ക്യാമ്പിലും നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തു.
കെ.എം.സി.സി എന്ന മഹത്തായ പ്രസ്ഥാനം ഇന്ത്യന്‍ യൂണിയന്‍ മസ്ലിംലീഗ് കേരളത്തിന് നല്‍കിയ സംഭാവനയാണെന്ന് ടി സിദ്ധീഖ് അഭിപ്രായപ്പെട്ടു.കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്ക് സമീപവും ദിവസവും ആയിരക്കണക്കിന് രോഗികള്‍ക്ക് സ്വാന്തനമേകുന്ന സിഎച്ച്  സെന്ററുകളും, കേരളത്തിലെ ദുരന്തമുഖത്ത് സ്വാന്തനമായി ഓടിയെത്തുന്ന വൈറ്റ്ഗാര്‍ഡും,ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സുകളും, രാത്രികാലങ്ങളില്‍ വീടുകളില്‍ വേദനയാല്‍ പുളയുന്ന രോഗികള്‍ക്ക് ആശ്വാസമായി ഓടിയെത്തുന്ന പി.ടി.എച്ച് അടക്കം ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ജീവനാഡി കെ.എം.സി.സി ആണെന്ന് മന്ത്രി പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ കാരണ്യപ്രവര്‍ത്തനമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗ്ലോബല്‍ കെ. എം.സി.സി കഴിഞ്ഞവര്‍ഷങ്ങളില്‍ വയനാട്ടില്‍ ചെയ്തത്.
SIDCO ചെയര്‍മാനായി തെരത്തെടുക്കപ്പെട്ട ജില്ലാ മുസ്ലിംലീഗ് ജനറല്‍സെക്രട്ടറി ടി,മുഹമ്മദ് സാഹിബിനെ മജീദ് മണിയോടന്‍ പൊന്നാട അണിയിച്ചു.
യോഗത്തില്‍ വയനാട് സി.എച്ച് സെന്ററിനുള്ള അമ്പതിതായിരം രൂപയും മാനന്തവാടി പി.ടി.എച്ചിനുള്ള ഇരുപത്തി അയ്യായിരം രൂപയും സെന്റര്‍ ഭാരവാഹികള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

ഡോ:ഷഫീഖ് ഖിറാഅത്ത് നടത്തി. റാഷിദ് കേളോത്ത് സ്വാഗതം ആശംസിച്ചു.
ജില്ലാ പ്രസിഡണ്ട് മജീദ് മണിയോടന്‍ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി കെ അബൂബക്കര്‍ സാഹിബ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ,
യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് എം.പി നവാസ്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അസീസ് കോറോം, ടി. ഹംസ സാഹിബ്,അഡ്വ.റഷീദ് പടയന്‍,കല്‍പ്പറ്റ മണ്ഡലം ഗ്ലോബല്‍ കെ. എം. സി.സി പ്രസിഡണ്ട് അഷ്‌റഫ് കല്ലട്ടറ,സെക്രട്ടറി അസീസ് കോട്ടത്തറ,ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി റഷീദ് കാതിരി,ശമീര്‍ ഒടുവില്‍,കെ എം തൊടി മുജീബ്,മുഹമ്മദ് മുസ്ലിയാര്‍,സൈദലവി മീനങ്ങാടി,ജമാല്‍ കാക്കവയല്‍, മുഹമ്മദ് പനന്തറ, അഷ്‌റഫ് മേപ്പാടി,നാസര്‍ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.


വയനാട് ജില്ലയില്‍ ഈ വര്‍ഷം നടത്തിയ ഗ്ലോബല്‍ കെ. എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ മണ്ഡലം തലത്തില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പ് ചേര്‍ത്ത് ഒന്നാം സ്ഥാനം നേടിയ കല്‍പ്പറ്റ മണ്ഡലം കമ്മറ്റി, പഞ്ചായത് അടിസ്ഥാനത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ വെള്ളമുണ്ട പഞ്ചായത്ത്, രണ്ടാം സ്ഥാനം നേടിയ പടിഞ്ഞാറത്തറ പഞ്ചായത്ത്, മൂന്നാം സ്ഥാനം നേടിയ മേപ്പാടി പഞ്ചായത്ത് കമ്മറ്റികള്‍ക്കുള്ള മൊമെന്റോ മന്ത്രി സിദ്ധിഖില്‍ നിന്നും ഭാരവാഹികള്‍ ഏറ്റുവാങ്ങി. മുഹമ്മദലി വാളാട് നന്ദി പറഞ്ഞു.

മേപ്പാടി ഡോ:മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഗ്ലോബല്‍ കെ. എം. സി.സി മെമ്പര്‍മാര്‍ക്കും അവരുടെ കുടുംബത്തിനും അനുവദിച്ച പ്രിവിലേജ് കാര്‍ഡ് ആനുകൂല്യങ്ങളെ കുറിച്ച് ഡോ. മൂപ്പന്‍സ്  മെഡിക്കല്‍ കോളേജ് ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ നൗഷാദ്, സീനിയര്‍ എക്‌സിക്യൂട്ടീവ് മുഹമ്മദ് സക്കരിയ എന്നിവര്‍ സംസാരിച്ചു.
മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം മെഡിക്കല്‍ ക്യാമ്പില്‍ ലഭ്യമായിരുന്നു.

ഡോ.ശംസീര്‍ (അസ്ഥിരോഗ വിഭാഗം)ഡോ.ഹര്‍ഷ(ജനറല്‍ മെഡിസിന്‍ ),ഡോ.കാവ്യ (ശിശുരോഗ വിഭാഗം),ഡോ.ഫറഹ (സ്ത്രീ രോഗ വിഭാഗം ),ഡോ:സംയുക്ത(ഇ. എന്‍. ടി ),ഡോ.അഭിനന്ദ് ഡോ.നന്ദന, ഡോ.സന എന്നീ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ