തോണിച്ചാല്‍: ശബരിമല അയ്യപ്പ സേവാസമാജം വയനാട് ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ അയ്യപ്പഭക്ത സംഗമവും ഗുരുസ്വാമി സംഗമവും നടത്തി. തോണിച്ചാല്‍ ശ്രീമലക്കാരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കുടുംബ സംഗമംബത്തേരി വിനായക ഹോസ്പിറ്റല്‍ എംഡി ഡോക്ടര്‍ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി നരനാരായണ ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ജി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സംഘടന സെക്രട്ടറി എം കെ അരവിന്ദാക്ഷന്‍ , എന്‍ കൃഷ്ണകുറുപ്പ് പുല്‍പ്പള്ളി,സേവാസമാജം രക്ഷാധികാരി പുനത്തില്‍ കൃഷ്ണന്‍,ശിവരാമന്‍ ഗുരുസ്വാമി വേലായുധന്‍ സ്വാമി അയ്യപ്പസേവാസമാജം ജില്ല പ്രസിഡണ്ട് ബാബുരാജന്‍എം കെ, എന്നിവര്‍ സംസാരിച്ചു, യോഗത്തില്‍ ജില്ലയിലെ ഗുരുസ്വാമിമാരെ ആദരിച്ചു.സ്വാഗതസംഘം കണ്‍വീനര്‍ അനില്‍കുമാര്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി വി കെ സതീഷ് റിപ്പോര്‍ട്ടും സന്തോഷ് ജി നായര്‍ നന്ദിയും പ്രകാശിപ്പിച്ചു.
അഭിപ്രായങ്ങൾ (Comments)