മാനന്തവാടി

സഹജീവിയുടെ കണ്ണീരൊപ്പാന്‍ കുഞ്ഞുകൈകള്‍; മാതൃകയായി ശ്രീ ശങ്കര വിദ്യാനികേതന്‍ ആല്‍ബര്‍ട്ടോ റെയിഡന്റെ ചികിത്സയ്ക്കായി ചികിത്സ സഹായം കൈമാറി

സഹജീവിയുടെ കണ്ണീരൊപ്പാന്‍ കുഞ്ഞുകൈകള്‍; മാതൃകയായി ശ്രീ ശങ്കര വിദ്യാനികേതന്‍ ആല്‍ബര്‍ട്ടോ റെയിഡന്റെ ചികിത്സയ്ക്കായി ചികിത്സ സഹായം കൈമാറി

വെള്ളമുണ്ട: സേവനത്തിന്റെയും കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശവുമായി ശ്രീ ശങ്കര വിദ്യാനികേതന്‍ യു.പി. സ്‌കൂള്‍ ചെറുകരയുടെ നേതൃത്വത്തില്‍ സമാഹരിച്ച ചികിത്സാ സഹായ തുക, ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങള്‍ക്ക് കൈമാറി.
ഏഴ് വയസ്സുകാരനായ ആല്‍ബര്‍ട്ടോ റെയിഡന്റെ ചികിത്സയ്ക്കായാണ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് തുക സമാഹരിച്ചത്. കുട്ടികളില്‍ സേവനമനോഭാവവും സഹജീവിസ്‌നേഹവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കാരുണ്യ പ്രവര്‍ത്തനത്തിലൂടെയാണ് സഹായധനം കണ്ടെത്തിയത്.

ചികിത്സാ സഹായം കൈമാറിയ ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ വി.കെ. ജനാര്‍ദ്ദനന്‍, പ്രധാനാധ്യാപകന്‍ ജിഷ്ണു എം. നന്ദന്‍, വിദ്യാലയ സമിതി അധ്യക്ഷന്‍ എ.പി. പ്രദീപന്‍, വിദ്യാലയത്തിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

പഠനത്തോടൊപ്പം സേവനവും സഹജീവിസ്‌നേഹവും ജീവിതമൂല്യങ്ങളായി പകര്‍ന്നുനല്‍കുന്ന വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ