തലപ്പുഴ: തലപ്പുഴ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച 3.98 കോടി ചെലവ് വരുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഉഷാ വിജയന്‍ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.ജ്യോതിസ് പോള്‍ സ്വാഗതം പറഞ്ഞു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജി. ബിജു,ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ലിസി ജോസ്,തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ വി. കെ., തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ എല്‍. സി. ജോയ്, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ലൈജി തോമസ്,മുജീബ് റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷാജി പാത്താടന്‍ നന്ദി പറഞ്ഞ ചടങ്ങില്‍ പി ടി എ അംഗങ്ങള്‍ ,എസ്. എം സി ഭാരവാഹികള്‍, മുന്‍ പിടിഎ പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍,മുന്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ മുതലായവര്‍ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് സ്‌കൂളിന് അനുവദിച്ച ഫര്‍ണിച്ചറുകളുടെ കൈമാറ്റം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ലിസ്സി ജോസ് നിര്‍വഹിച്ചു. സ്‌കൂളിലെത്തിയ എംഎല്‍എ, ഇ .എല്‍ സി ക്ലബ് കുട്ടികളുമായി സംവദിച്ചു.
പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ സ്‌കൂളിന്റെ ഭൗതികസാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്നും സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസനപദ്ധതിയായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങൾ (Comments)