മാനന്തവാടി: മാനന്തവാടി പ്രസ്‌ക്ലബ്ബ് മുന്‍ വൈസ് പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായിരുന്ന കിഴക്കേടം ബിജുവിന്റെ സ്മരണാര്‍ഥം മാനന്തവാടി പ്രസ്‌ക്ലബ്ബും മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ജേണലിസം വിഭാഗവും ചേര്‍ന്ന് നടത്തിയ ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപ്പിച്ചു. കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളേജിലെ എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കെ. അര്‍ച്ചന ഒന്നാം സ്ഥാനം നേടി. മാനന്തവാടി ഗവ. കോളേജ് എം.എ. ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി എസ്.അഭിജിതയ്ക്കാണ് രണ്ടാം സ്ഥാനം. മേരിമാതാ കോളേജിലെ ബി.എസ്.സി. സുവോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനി എയിന്‍ റോസ് ജോബിന്‍ മൂന്നാം സ്ഥാനം നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, രണ്ടായിരം രൂപ കാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പെരുവക സെയ്ന്റ് ആന്‍സ് ഭവനില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ ഉഷാ വിജയന്‍ എം.എല്‍.എ, മാനന്തവാടി നഗരസഭാ ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ എന്നിവര്‍ കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും കൈമാറി. മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂള്‍, ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ഓപ്പണ്‍ ന്യൂസര്‍, മാനന്തവാടി ഗ്രില്‍ എന്‍ കോറെസ്‌റ്റോ കഫേ എന്നിവയുടെ സഹകരണത്തോടെയാണ് ഉപന്യാസ മത്സരം സംഘടിപ്പിച്ചത്.
കിഴക്കേടം ബിജു സ്മാരക ഉപന്യാസ മത്സരത്തില്‍ കെ.അര്‍ച്ചനയ്ക്ക് ഒന്നാം സ്ഥാനം
അഭിപ്രായങ്ങൾ (Comments)