മാനന്തവാടി: എസ്ഡിപിഐ മാനന്തവാടി മണ്ഡലം മുന്‍ ട്രഷററായിരുന്ന എ.കെ അബ്ദുല്ല സാഹിബിനെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി.കെ അബ്ദുസ്സമദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി. നാസര്‍ അനുസ്മരണ പ്രഭാഷണം നടത്തി.പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നേതാക്കള്‍ അനുസ്മരിച്ചു. പൊതുപ്രവര്‍ത്തന രംഗത്തും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പുലര്‍ത്തിയ ആത്മാര്‍ത്ഥതയും സമര്‍പ്പണവും മാതൃകാപരമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് വി. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ ജനറല്‍ സെക്രട്ടറി പി. ടി സിദ്ധീഖ്, ജില്ലാ സെക്രട്ടറി എസ് മുനീര്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് വി കെ മുഹമ്മദലി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് ഖദീജ ടി, യങ് ഡെമോക്രാറ്റ്‌സ് അസംബ്ലി പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ ടി, ടഉജക മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള എം.ടി, സെക്രട്ടറി എം.ടി സജീര്‍,ഓര്‍ഗനൈസിങ് സെക്രട്ടറി ഷുഹൈബ് ടി കെ, ജോയിന്റ് സെക്രട്ടറി നൗഫല്‍ പി കെ, ട്രഷറര്‍ അലി എ കെ, മറ്റു മണ്ഡലം കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകരും സംബന്ധിച്ചു.
അഭിപ്രായങ്ങൾ (Comments)