മാനന്തവാടി

റേഷന്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി

റേഷന്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: നടവയലിലെ റേഷന്‍ വ്യാപാരി സുകുമാരനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി , വൈത്തിരി താലൂക്കുകളില്‍ പ്രതിഷേധ പ്രകടനം നടത്തി സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഉച്ചയ്ക്ക് ശേഷം കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. രണ്ടു ദിവസം മുമ്പ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ റേഷന്‍ വ്യാപാരിയായ അനില്‍കുമാറിനെ റേഷന്‍ കടയില്‍ കയറി കുത്തി കൊലപ്പെടുത്തുകയുണ്ടായി നിരന്തരമായി റേഷന്‍ വ്യാപാരികള്‍ക്ക് എതിരെയുള്ള ആക്രമണത്തെ താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ ശക്തമായി പ്രതിഷേധിച്ചു പ്രതിഷേധ പ്രകടനം ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി ഷാജിയ വനാര്‍കുളം ഉദ്ഘാടനം ചെയ്തു.

 കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് ജനറല്‍ സെക്രട്ടറി എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു, പ്രഭാകരന്‍ നായര്‍ പനവല്ലി, സണ്ണി ഒഴക്കോടി .കെ . വി ജോണി മനോജ് തലപ്പുഴ .അബ്ദുള്ള കമ്മന. ബേബിവാളാട് , ക്ലീറ്റസ് മാനന്തവാടി എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ്ജ് ആറാട്ടു തറ, റഹിം, സുരേന്ദ്രന്‍ , ഹനീഫ, ഷജില്‍ കുമാര്‍, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
ഥീൗ ലെിേ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ