വെള്ളമുണ്ട: കവുങ്ങ് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴു വയസ്സുകാരന്‍ ആല്‍ബര്‍ട്ടോ റെയിഡന്റെ ചികിത്സക്കായി വെള്ളമുണ്ട കട്ടയാട് സിറ്റി ജുമാമസ്ജിദ് മഹല്ല് കമ്മറ്റി സമാഹരിച്ച ഫണ്ട് ചികിത്സാ സഹായകമ്മറ്റിക്ക് കൈമാറി.പള്ളിയില്‍ നടന്ന ചടങ്ങില്‍ വെച്ച് മഹല്ല് ഖാസി മുഹമ്മദ് നുജൂം ഒഴുക്കന്മൂല പള്ളിവികാരി ഫാദര്‍ തോമസ് വാഴച്ചാലിന് തുക കൈമാറി. ചുഴലിക്കാറ്റില്‍ കവുങ്ങ് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒഴുക്കന്‍മൂല മാടപ്പള്ളി കുന്നേല്‍ സുനീഷിന്റെ മകന്‍ ആല്‍ബര്‍േട്ടാ റെയ്ഡന്‍ ജോസഫിനെ സഹായിക്കാനായി മഹല്ല് നിവാസികളില്‍ നിന്നാണ് തുക സമാഹരിച്ചത്.ഭാരവാഹികളായ അസീസ് ടി നാസര്‍,പാറക്ക സുലൈമാന്‍ ഹാജി,ആര്‍ വിനാസര്‍,വിന്‍സന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആല്‍ബര്‍ട്ടോ റെയിഡന്റെ ചികിത്സക്കായി മഹല്ല് കമ്മറ്റി സമാഹരിച്ച ധനസഹായം കൈമാറി.
അഭിപ്രായങ്ങൾ (Comments)