മാനന്തവാടി

സിബില്‍ സ്‌കോറിനെതിരെ എഫ്ആര്‍എഫ് ധര്‍ണ്ണ നടത്തി.

സിബില്‍ സ്‌കോറിനെതിരെ എഫ്ആര്‍എഫ് ധര്‍ണ്ണ നടത്തി.

മാനന്തവാടി: സിബില്‍ സ്‌കോറും ജപ്തിയും ഉടനടി നിര്‍ത്തി വെയ്ക്കണമെന്നും, മറ്റു രേഖകള്‍ എല്ലാം നല്‍കിയാലും സിബില്‍സ്‌കോറിന്റെ പേരില്‍ സാധാരണ ജനങ്ങള്‍ക്ക് വയാപ തള്ളപ്പെടുന്ന നീച നിയമം എത്രയും പെട്ടെന്ന് ഭേദഗതി ചെയ്യണമെന്നും ബാങ്കും ജനങ്ങളും പരസ്പര ധാരണയോടെ  ബുദ്ധിമുട്ടില്ലാതെ പോകുന്ന അവസ്ഥയുണ്ടാകണമെന്നും ആവശ്യപ്പെട്ട് എഫ്ആര്‍എഫ് വയനാട്് ജില്ലാ കമ്മിറ്റി ധര്‍ണ്ണ നടത്തി.എഫ്ആര്‍എഫ് സംസ്ഥാന ചെയര്‍മാന്‍ എ.സി തോമസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ എ.എന്‍.മുകുന്ദന്‍ അധ്യക്ഷനായിരുന്നു. താലൂക്ക് സെക്രട്ടറി കെ മോഹനന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ റ്റി. ഇബ്രാഹീം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായഅഡ്വ:പി.ജെ.ജോര്‍ജ് , സ്വപ്ന ആന്‍ മണി , ജില്ലാ കമ്മിറ്റിയംഗങ്ങളായ ഒ ആര്‍ വിജയന്‍ , പി.മുജീബ് റഹ്മാന്‍ , പി.കുര്യന്‍, വിദ്യാധരന്‍ വൈദ്യര്‍ , ബി.ജോസ് ബത്തേരി , സി.ജോയി കണിയാമ്പറ്റ , കെ.രാജന്‍ നീര്‍വാരം, കെ.ഷിബു കൊയിലേരി, കെ കൃഷ്ണകുമാര്‍ കണിയാമ്പറ്റ , പുഷ്പമാനന്തവാടി എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ