മാനന്തവാടി: മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതോത്സവ വിഭാഗത്തില്‍ തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി. സ്‌കൂളിന് ഫസ്റ്റ് റണ്ണറപ്പ് തിളക്കം. ആകെയുള്ള 90 പോയിന്റില്‍ 88 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് വിദ്യാലയം മികച്ച നേട്ടം കൈവരിച്ചത്. കലോത്സവത്തിന്റെ ജനറല്‍ വിഭാഗത്തില്‍ സ്‌കൂളിന് ആറാം സ്ഥാനവും ലഭിച്ചു.
സംസ്‌കൃത പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ മുഹമ്മദ് ജസീല്‍ പി, കവിതാ രചനയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ആഞ്ജലിന അജീഷ് എന്നിവര്‍ സ്‌കൂളിന്റെ വിജയക്കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
പ്രധാന അധ്യാപകന്‍ ഷോജി ജോസഫ് , സംസ്‌കൃത അധ്യാപിക സ്‌നേഹാരാജ് എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമമാണ് ഈ അഭിമാനകരമായ നേട്ടത്തിന് പിന്നില്‍.
ടമഷമ്യമി
അഭിപ്രായങ്ങൾ (Comments)