വെള്ളമുണ്ട: കവുങ്ങ് തലയില്‍ വീണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് വെള്ളമുണ്ട ഒഴുക്കന്‍മൂല മാടപ്പള്ളി കുന്നേല്‍ ആല്‍ബര്‍ട്ടോ റെയിഡന്‍ ജോസഫിന്റെ ചികിത്സയ്ക്കായി ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എകെസിഎ)സഹായം നല്‍കി.
301250 (മൂന്ന് ലക്ഷത്തി ആയിരത്തി ഒരുനൂറ്റിയമ്പത്) രൂപയുടെ ചെക്ക് ആല്‍ബര്‍ട്ടോ റയിഡന്‍ ചികിത്സയില്‍ കഴിയുന്നആശുപത്രിയില്‍ വെച്ച് എഫ്.എ.ഐ.സി സൗത്ത് സോണ്‍ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ചെക്ക് കുടുംബാാഗങ്ങള്‍ക്ക് കൈമാറി.സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്, സംസ്ഥാന നേതാക്കളായ സി. എന്‍ ചന്ദ്രന്‍ വയനാട്, പ്രേംചന്ദ് കോഴിക്കോട്, ഷാഹുല്‍ ഹമീദ് കോഴിക്കോട്, കെ. ബേബി കോഴിക്കോട്, വയനാട് ജില്ലാ പ്രസിഡന്റ് കെ.സി ജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് കൊളവയല്‍, ജില്ലാ നേതാക്കളായ പി.ആര്‍ ഉണ്ണികൃഷ്ണന്‍, സുജേഷ് ചന്ദ്രന്‍, ജിസ്‌മോന്‍ സൈമണ്‍, സി.ആര്‍ രഘു, ശ്രീനിവാസന്‍, ജോബി ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആല്‍ബര്‍ട്ടോ റെയിഡന്റെ ചികിത്സ; എകെസിഎ സഹായം കൈമാറി
അഭിപ്രായങ്ങൾ (Comments)