മാനന്തവാടി: വെള്ളമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന മാനന്തവാടി സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 544 പോയിന്റുകള്‍ കരസ്ഥമാക്കിക്കൊണ്ട് മാനന്തവാടി ജിവിഎച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ റണ്ണര്‍ അപ്പും ജിവിഎച്ച്എസ്എസ് മാനന്തവാടിക്കുതന്നെയാണ്. കലോത്സവത്തിന്റെ ആരംഭ ദിനം മുതല്‍ മികച്ച മുന്നേറ്റമാണ് എല്ലാ മത്സരത്തിലും കുട്ടികള്‍ കാഴ്ചവെച്ചത്. യു.പി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ 58 മത്സര ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുത്തു. സ്‌കൂള്‍ പി.ടി.എ , എം.പി.ടി.എ , എസ്.എം.സി,അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.
മാനന്തവാടി സബ്ജില്ലാ സ്‌കൂള്‍ കലോത്സവം;ജിവിഎച്ച്എസ്എസ് മാനന്തവാടി ഓവറോള്‍ ചാമ്പ്യന്മാരായി.
അഭിപ്രായങ്ങൾ (Comments)