മാനന്തവാടി

എ.കെ അബ്ദുല്ല സാഹിബിന്റെ സ്മരണയില്‍ രക്തദാനം നടത്തി എസ്ഡിപിഐ

എ.കെ അബ്ദുല്ല സാഹിബിന്റെ സ്മരണയില്‍ രക്തദാനം നടത്തി എസ്ഡിപിഐ

മാനന്തവാടി: എസ്ഡിപിഐ മാനന്തവാടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് എ.കെ അബ്ദുല്ല സാഹിബിന്റെ അനുസ്മരണാര്‍ത്ഥം മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ രക്തദാന പരിപാടി സംഘടിപ്പിച്ചു.പാര്‍ട്ടിയുടെ മണ്ഡലം നേതാവായിരുന്ന എ.കെ അബ്ദുല്ല സാഹിബിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതിനൊപ്പം രക്തദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹത്തിന് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് വി. സുലൈമാന്‍, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം.ടി, സെക്രട്ടറി സജീര്‍ എം.ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഷുഹൈബ് ടി.കെ, ജോയിന്റ് സെക്രട്ടറി നൗഫല്‍ പി കെ,കമ്മിറ്റി അംഗങ്ങളായ ആലി പി, സകരിയ്യ കെ.എസ്, വിവിധ പഞ്ചായത്ത് ഭാരവാഹികളായ വി കെ മുഹമ്മദലി, ഷംസുദ്ധീന്‍ സി എച്ച്, നൗഷാദ് കെ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ