മാനന്തവാടി: പയ്യമ്പള്ളിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പയ്യമ്പള്ളി കാടന്‍കൊല്ലി മണി മൂട്ടില്‍ ഉന്നതിയിലെ കൃഷ്ണന്റെ മകനായ രഞ്ജിത്ത് (25) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴരയോടെ പയ്യമ്പള്ളി പ്രതീക്ഷനഗറില്‍ വെച്ചാണ് അപകടം. ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത കുട്ടികളുമായി പോകുകയായിരുന്ന ജീപ്പും രഞ്ജിത്ത് സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ തന്നെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പയ്യമ്പള്ളിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അഭിപ്രായങ്ങൾ (Comments)