മാനന്തവാടി: പ്രദേശത്ത് വര്‍ഷങ്ങളായി അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയിരുന്ന വാഹനം കേരള ടാക്സി െ്രെഡവേഴ്സ് ഓര്ഗനൈസേഷന് പ്രവര്‍ത്തകരും മറ്റു ടാക്സി െ്രെഡവര്‍മാരും ചേര്‍ന്ന് പിടികൂടി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് കൈമാറി.കുഴിനിലം സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ശബരിമല യാത്രയ്ക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ െ്രെഡവര്‍മാര്‍ പിടികൂടിയത്.മാനന്തവാടിയിലും പരിസരങ്ങളിലും അനധികൃതമായി സര്‍വീസ് നടത്തുന്ന കള്ള ടാക്സികളെയും നിയമവിരുദ്ധമായി ഉപയോഗിക്കുന്ന റെന്റ് വാഹനങ്ങളെയും നിയന്ത്രിക്കാന്‍ ഇനി മുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് സിബിമോന് ഉറപ്പുനല്‍കി. ഇതിനായി ടാക്സി ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വാഹനം പിടികൂടിയതില്‍ മാനന്തവാടിയിലെ ടാക്സി െ്രെഡവര്‍മാര്‍ വലിയ സന്തോഷത്തിലാണ്. കാലങ്ങളായി െ്രെഡവര്‍മാരുടെ കണ്ണുവെട്ടിച്ച് സര്‍വീസ് നടത്തിയിരുന്ന വാഹനമാണിതെന്ന് അവര്‍ പറഞ്ഞു.
ഇതിന് മുന്‍പും ഇതേ വാഹനത്തിന്റെ െ്രെഡവര്‍ മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ ഇനി മുതല്‍ അനധികൃത ടാക്സി സര്‍വീസ് നടത്തില്ലെന്ന് െ്രെഡവര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നതായും ടാക്സി െ്രെഡവര്‍മാര്‍ വ്യക്തമാക്കി.
അഭിപ്രായങ്ങൾ (Comments)