വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ കലോത്സവത്തിനായി തീം സോങ്ങ് പുറത്തിറക്കി. ഉപജില്ലാ കലോത്സവത്തിന് പുതുമയേകിയാണ് തീം സോങ്ങ് സമര്‍പ്പിച്ചത്.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല തീം സോങ് പുറത്തിറക്കി.ബെസ്റ്റര്‍ ലേണിംഗ് എം.ഡി ജാബിര്‍ കൈപ്പാണി നിര്‍മ്മിച്ച തീം സോങ്ങ് രചന നിര്‍വ്വഹിച്ചത് റഫ്‌നാസ് മക്കിയാടാണ്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ സലാം, വൈസ് പ്രസിഡന്റ് രാധിക.എം, പഞ്ചായത്തംഗങ്ങളായ റംല മുഹമ്മദ്, ഷമീര്‍ തുരുത്തിയില്‍, ഡി.ഡി.ഇ ശശീന്ദ്ര വ്യാസ്, മൊയ്തു ആറങ്ങാടന്‍, ബാസില്‍ ബാരിക്കല്‍, എ.ഇ.ഒ സുനില്‍ കുമാര്‍, സുബൈര്‍ ഗദ്ദാഫി എന്നിവര്‍ സംസാരിച്ചു.പബ്ലിസിറ്റി നേതൃത്വം നല്‍കുന്നത് കെ.എ.ടി.എഫ് മാനന്തവാടി സബ് ജില്ല കമ്മിറ്റിയാണ്.
മാനന്തവാടി ഉപജില്ല കലോത്സവം; തീം സോംങ്ങ് പുറത്തിറക്കി
അഭിപ്രായങ്ങൾ (Comments)