മാനന്തവാടി

ഓള്‍ വയനാട് ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

ഓള്‍ വയനാട് ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

മാനന്തവാടി: കബനി വാലി റോട്ടറി ക്ലബ്ബിന്റെയും, പയ്യമ്പള്ളി ഡബ്ല്യു.എസ്.സി.സി.യുടെയും സംയുക്താഭിമുഖ്യത്തില്‍ ഓള്‍ വയനാട് ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.  നവംബര്‍ 14ന് പയ്യമ്പള്ളി ഡബ്ല്യു.എസ്.സി.സി. ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതോളം താരങ്ങള്‍ പങ്കെടുത്തു. റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ 2026-27 വര്‍ഷത്തെ പ്രധാന കര്‍മപദ്ധതികളിലൊന്നായ 'My Ctiy Healthy Ctiy' എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവതലമുറയെ കായികരംഗത്തേക്ക് ആകര്‍ഷിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍.കബനി വാലി റോട്ടറി ക്ലബ് പ്രസിഡന്റ് റോട്ടേറിയന്‍ ജിന്‍സ് ഫാന്റസി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.


 റോട്ടേറിയന്‍ സണ്ണി സി.കെ. ആശംസകള്‍ നേര്‍ന്നു. അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ താരങ്ങള്‍ ആവേശപൂര്‍വം മാറ്റുരച്ചു.

മത്സരങ്ങള്‍ക്കുശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ മുന്‍ സൂപ്രണ്ട് ഓഫ് പോലീസ് പ്രിന്‍സ് എബ്രഹാം മുഖ്യാതിഥിയായി. റോട്ടറി ക്ലബ് പ്രസിഡന്റ് റോട്ടേറിയന്‍ ജിന്‍സ് ഫാന്റസി, റോട്ടേറിയന്‍മാരായ ദീപ്തീഷ് പി.എ., ജോബി കെ. ജോസ്, സുനില്‍ കെ.ജി., ഡിഗോള്‍ തോമസ്, ജോജന്‍ ചാക്കോ, പ്രബിലാഷ് കെ.ടി., അജീഷ് കുമാര്‍, ഷാജി എബ്രഹാം, ബിജു ടി.സി., റെജി എം.ഒ. തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കുട്ടികളില്‍ കായിക സംസ്‌കാരം വളര്‍ത്തുന്നതിനും ബാഡ്മിന്റണ്‍ രംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം മത്സരങ്ങള്‍ സഹായകമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ആരോഗ്യകരമായ തലമുറയിലൂടെ ആരോഗ്യകരമായ നഗരം കെട്ടിപ്പടുക്കുക എന്ന റോട്ടറിയുടെ 'My Ctiy Healthy Ctiy' ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പായി ടൂര്‍ണമെന്റ് മാറി.
ടമഷമ്യമി

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ