മാനന്തവാടി: വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകര്‍ന്ന് നടത്തിയ സംഗമം ശ്രദ്ധേയമായി. വയോജനങ്ങളുടെ കൂട്ടായ്മയായ അന്തിവെളിച്ചം വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ഒരുമിച്ചുകൂട്ടി അവരുടെ കലാസാഹിത്യ കഴിവുകള്‍ പ്രകടിപ്പിക്കാനും അനുഭവങ്ങളും സന്ദേശങ്ങളും പങ്കുവെക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഗമം. പ്രായമായവര്‍ക്കും ഒറ്റപ്പെട്ടുപോയവര്‍ക്കും സന്തോഷവും ആത്മവിശ്വാസവും പകരുന്ന വേദിയായി പരിപാടി മാറി.പഴയകാല പാചകക്കുറിപ്പുകള്‍, ക്വിസ് മത്സരങ്ങള്‍, അന്താക്ഷരി, നിമിഷനേരം കൊണ്ട് കഥകളും കവിതകളും രചിക്കല്‍ തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാവര്ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സുമതി പി. സംഗമം ഉദ്ഘാടനം ചെയ്തു. 1975ല്‍ കബനി പുഴയില്‍ അകപ്പെട്ട രണ്ട് വിദ്യാര്‍ഥികളെ സ്വന്തം ജീവന് പണയപ്പെടുത്തി രക്ഷപ്പെടുത്തിയ ധീരവനിത അന്നമ്മ പോത്തന്, മാധ്യമപ്രവര്ത്തകന് ലത്തീഫ് പടയന്‍, പാലിയേറ്റീവ് പ്രവര്ത്തകന് ബേബി കാരക്കുന്നി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കെ.കെ. മോഹന്‍ദാസ്, സാജന് ടി.പി., ഉണ്ണികൃഷ്ണന്, പി.ആര്. പോത്തന്, എം.സി., മാര്‍ഗരറ്റ് തോമസ്, സുമിത്രന്, ഗിരിജ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)