വാളാട്: ലോക ആന്റിമൈക്രോബിയല്‍ പ്രതിരോധ ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെയും വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ അധ്യക്ഷത വഹിച്ചു.ആര്‍എംഎം,സിഎച്ച്എസി പേരിയയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അമല്‍ കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.
ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിന്റെ വര്‍ധിച്ചുവരുന്ന ഭീഷണിയും അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് ഡോ. ഹാവിയ പി.പി. (മെഡിക്കല്‍ ഓഫീസര്‍, പിഎച്ച്‌സി വാളാട്) വിഷയാവതരണം നടത്തി.
ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുജീബ് സംസാരിച്ചു
ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക, നിര്‍ദേശിച്ചിട്ടുള്ള അളവിലും കാലയളവിലും മരുന്ന് കഴിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക തുടങ്ങിയ സന്ദേശങ്ങള്‍ പരിപാടിയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാനായി ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചു
ആര്‍എംഎം,സിഎച്ച്എസി പേരിയയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് നന്ദി രേഖപ്പെടുത്തി.
ആന്റിമൈക്രോബിയല്‍ പ്രതിരോധം തടയുന്നതിന് ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും കൈകോര്‍ക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് പ്രതിജ്ഞ ചൊല്ലി പരിപാടി അവസാനിപ്പിച്ചു
അഭിപ്രായങ്ങൾ (Comments)