മാനന്തവാടി

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

മുള്ളന്‍കൊല്ലി: സുല്‍ത്താന്‍ ബത്തേരി ഉപജില്ല കലാ, കായിക പ്രവൃത്തി പരിചയ മേളയില്‍ മികച്ച വിജയം കൈവരിച്ച നിര്‍മ്മല ഹൈസ്‌കൂള്‍ കബനിഗിരിയിലെ കുട്ടികളെ മുള്ളന്‍കൊല്ലി വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തില്‍ ആദരിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റും മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ച വിജയാഘോഷയാത്ര മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു മങ്ങാട്ടുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുദീപ് സെലീന, സെക്രട്ടറി ജില്‍സ് മണിയത്ത്, ജോബീഷ് എന്നിവര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു.

 വാര്‍ഡ് മെമ്പര്‍മാരായ ഷൈനി സണ്ണി, സിനി ആന്റണി, സജി ജോര്‍ജ് ,  പ്രകാശ്, തുടങ്ങിയവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.പാടിച്ചിറ ടൗണില്‍ വെച്ച്     വ്യാഹരി വ്യവസായി യൂണിറ്റിന്റെ ഭാരവാഹികളായ വിജയന്‍,  ഷിബു ,   ചിത്ര,  അജിഷ്, ജെയ്‌സണ്‍, തങ്കച്ചന്‍ , നിഷ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടികളെ ആദരിച്ചു. തുടര്‍ന്ന് കബനിഗിരി ടൗണില്‍ വെച്ച് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച കുട്ടികളെ കബനിഗിരി  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോണി കല്ലുപുര അധ്യക്ഷത വഹിച്ചു. പി സി പ്രദീപ്, ബിജു, ജോസ് തുടങ്ങിയവര്‍ നേതൃതം നല്‍കി.
 സാമൂഹ്യ ശാസ്ത്ര മേള ഒന്നാം സ്ഥാനം,
ജില്ല പ്രവൃത്തി പരിചയ മേള മൂന്നാം സ്ഥാനം,
സബ്ജില്ല പ്രവൃത്തി പരിചയമേള രണ്ടാം സ്ഥാനം,
ജില്ല സാമൂഹ്യ ശാസ്ത്ര മേള മൂന്നാം സ്ഥാനം,
സബ്ജില്ല ഗണിത മേള രണ്ടാം സ്ഥാനം,
സബ്ജില്ല കലാമേള മൂന്നാം സ്ഥാനം,
സബ്ജില്ല കായിക മേള നാലാം സ്ഥാനം,
സംസ്ഥാന ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കാളിത്തം എന്നിങ്ങനെ ഒത്തിരി മികവുകളാണ് സ്‌കൂളില്‍ ഈ വര്‍ഷം നേടാനായത്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷാജി എറ്റി, സീനിയര്‍ അധ്യാപിക ഷിജി തോമസ്, സ്റ്റാഫ് സെക്രട്ടറി ഷിനി ജോര്‍ജ് , അധ്യാപകരായ ബിനു എം റ്റി, ആന്റണി എം.എം, സി. ബീന, ജീന്‍സി മാത്യു, സോജി തോമസ്, ജെറിന്‍ , നിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ടമഷമ്യമി

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ