വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ കലോത്സവത്തിന്റെ മീഡിയ റൂം പ്രവര്‍ത്തനമാരംഭിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈലയാണ് മീഡിയ റൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഷമീര്‍ തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സലാം, റംല മുഹമ്മദ്, മൊയ്തു ആറങ്ങാടന്‍, യൂനുസ്.ഇ, നസ്രിന്‍.ടി, സുബൈര്‍ ഗദ്ദാഫി, രാധിക.എം, ബാസില്‍, എന്നിവര്‍ സംബന്ധിച്ചു. പബ്ലിസിറ്റി കമ്മിറ്റിക്ക് നേതൃത്വം വഹിക്കുന്നത് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മാനന്തവാടി ഉപജില്ലാ കമ്മിറ്റിയാണ്.
ഉപജില്ലാ കലോത്സവം; മീഡിയ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
അഭിപ്രായങ്ങൾ (Comments)