മാനന്തവാടി: ഏതാനും വര്‍ഷമായി അതീവ ശോചനീയാവസ്ഥയിലുള്ള ചെറ്റപ്പാലംവെള്ളിയൂര്‍ക്കാവ് ബൈപ്പാസ് റോഡ് ഉടന്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ചെറ്റപ്പാലം ബ്രാഞ്ച് കമ്മിറ്റി നഗരസഭാ സെക്രട്ടറിക്കും പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും നിവേദനം നല്‍കി. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ മര്‍മ്മ പ്രധാനവും അഞ്ചു വാര്‍ഡുകളിലൂടെ കടന്നുപോകുന്നതുമായ റോഡ്്, വാഹനങ്ങള്‍ക്കു മാത്രമല്ല കാല്‍നടപോലും ദുഷ്‌കരമാകുംവിധം പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍, രോഗികള്‍, പ്രായമായവര്‍, ജോലിക്കു പോകുന്നവര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ചെറിയ മഴ പെയ്താല്‍ പോലും ചെളിക്കുളമാവുന്ന റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാണെന്ന് എസ്.ഡി.പി.ഐ ചൂണ്ടിക്കാട്ടി.
കര്‍ണാടകയില്‍ നിന്നും കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നും മാനന്തവാടി ടൗണില്‍ പ്രവേശിക്കാതെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ പോവാന്‍ സാധിക്കുന്ന പ്രധാന ബൈപാസാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്നത്. ആയിരക്കണക്കിന് ജനങ്ങള്‍ വസിക്കുന്ന ഈ ബൈപാസ് റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി യാത്ര പോയിരുന്നത്. വെള്ളിയൂര്‍ക്കാവ് ക്ഷേത്രോല്‍സവ സമയത്തെ ഗതാഗത തടസ്സം ലഘൂകരിക്കാനായി പ്രസ്തുത ബൈപാസിലൂടെയാണ് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി ഗതാഗതം നിയന്ത്രിക്കുന്നത്. ഇത്തരത്തില്‍ മാനന്തവാടിയിലെ അതിപ്രധാനമായ ബൈപാസ് റോഡ് ആയിട്ടുപോലും റോഡ് പുനര്‍നിര്‍മിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാവുന്ന വീഴ്ച വളരെ വലുതാണ്.
റോഡിന്റെ നിര്‍മാണത്തിനായി പി.ഡബ്ല്യു.ഡി 2.5 കോടി രൂപ അനുവദിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും യാതൊരുവിധ ജോലികളും ഇന്നുവരെ ആരംഭിച്ചിട്ടില്ല. റോഡ് പുനര്‍നിര്‍മാണം ഇനിയും വൈകുകയാണെങ്കില്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാര്‍ട്ടി മുന്നറിയിപ്പുനല്‍കി. റോഡ് പുനര്‍നിര്‍മിക്കാനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനവും എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് എം ടി നിസാര്‍ നഗരസഭാ സെക്രട്ടറിക്ക് കൈമാറി.
അഭിപ്രായങ്ങൾ (Comments)