മാനന്തവാടി

'രംഗം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2026'ല്‍ മാനന്തവാടി സ്വദേശിയുടെ  'ഹാജര്‍' ഹ്രസ്വചിത്രത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം

'രംഗം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2026'ല്‍ മാനന്തവാടി സ്വദേശിയുടെ  'ഹാജര്‍' ഹ്രസ്വചിത്രത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം

മാനന്തവാടി: തിരുവനന്തപുരം സി.ഇ.ടി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച 'രംഗം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2026'ല്‍ മാനന്തവാടി സ്വദേശി അനന്തു രമേഷ് സംവിധാനം ചെയ്ത 'ഹാജര്‍' എന്ന ഹ്രസ്വചിത്രത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. വയനാട്ടിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്നുള്ള അമല്‍ എന്ന കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സ്‌കൂളിലെ മറ്റു കുട്ടികളില്‍ നിന്നുമുള്ള ഒറ്റപ്പെടലുകള്‍ കാരണം സ്വന്തം സ്വത്വവും സംസ്‌കാരവും അടിച്ചമര്‍ത്തപ്പെട്ട്, പതിയെ സ്വന്തം ലോകത്തേക്ക് ഒതുങ്ങിപ്പോകുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതമാണ് ഇതില്‍ വരച്ചുകാട്ടുന്നത്. പ്രശസ്ത എഡിറ്റര്‍ നിതിന്‍ ബെയ്ദ് (മസാന്‍, ഗള്ളി ബോയ്), സംവിധായകരായ ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍), അരുണ്‍ അനിരുദ്ധന്‍ (മിന്നല്‍ മുരളി) എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വെച്ച് സംവിധായകന്‍ അനന്തു രമേഷ് പുരസ്‌കാരം ഏറ്റുവാങ്ങി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ