മാനന്തവാടി: ലോക പ്രമേഹ ദിനാചരണ ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൌത്യത്തിന്റെയും യൂത്ത് റെഡ് ക്രോസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രമേഹകാന്‍സര്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ നേരത്തേയുള്ള ഇടപെടല്‍ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മോനോത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.മീരാ ജോര്‍ജ് ജീവിതശൈലീ രോഗങ്ങളെ നേരത്തേയുള്ള ഇടപെലെിലൂടെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ക്ലാസെടുത്തു.
കാന്‍സര്‍ പ്രതിരോധവും നേരത്തേയുള്ള രോഗനിര്‍ണ്ണയവും എന്ന വിഷയത്തില്‍ നല്ലൂൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ജില്ലാ കാന്‍സര്‍ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ.രമ്യാ കൃഷ്ണന്‍ സംസാരിച്ചു. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം.മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, യൂത്ത് റെഡ്‌ക്രോസ് കോ ഓഡിനേറ്റര്‍ കെ.എ ക്രിസ്റ്റീന, കുറുക്കന്‍മൂല കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജേഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ അനെറ്റ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)