വെള്ളമുണ്ട: ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 151-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജനജാതീയ ഗൗരവ് ദിവസ് പക്ഷാചരണത്തിന്റെ ഭാഗമായി ശ്രീ ശങ്കര വിദ്യാനികേതന്‍ യു.പി. സ്‌കൂള്‍ ചെറുകരയില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.ഗോത്രസമൂഹത്തിന്റെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഗോത്രവിഭാഗങ്ങളില്‍പ്പെട്ട 17 ഊര്മൂപ്പന്മാരെയും തറവാട്ട് കാരണവന്മാരെയും പൊന്നാടയണിയിച്ച് ആദരിച്ചു.
സ്‌കൂള്‍ മാനേജര്‍ വി.കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാലയ സമിതി അധ്യക്ഷന്‍ പ്രദീപന്‍ വെള്ളമുണ്ട, പ്രധാന അധ്യാപകന്‍ ജിഷ്ണു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രമേശന്‍ ചെറുകര, ബാലകൃഷ്ണന്‍ വെള്ളമുണ്ട, ഹരിദാസ് മൊതക്കര, ജയപ്രകാശ് ചെറുകര, ഹരിദാസ് ചെറുകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
ഗോത്രസമൂഹത്തിന്റെ പൈതൃകവും മുതിര്‍ന്ന തലമുറയുടെ അറിവുകളും പുതുതലമുറയിലേക്ക് പകരാന്‍ ലക്ഷ്യമിട്ട പരിപാടി ശ്രദ്ധേയമായി.
അഭിപ്രായങ്ങൾ (Comments)