മാനന്തവാടി

ഉപജില്ലാ കലോത്സവം മത്സര വിവരങ്ങള്‍ക്കായി ആപ്പ് പുറത്തിറക്കി.

ഉപജില്ലാ കലോത്സവം മത്സര വിവരങ്ങള്‍ക്കായി ആപ്പ് പുറത്തിറക്കി.

വെള്ളമുണ്ട: വെള്ളമുണ്ടയില്‍ നടക്കുന്ന മാനന്തവാടി ഉപജില്ലാ കലോത്സവത്തിന്റെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കി പ്രോഗ്രാം കമ്മിറ്റി ശ്രദ്ധേയമായി.പതിനാറ് വേദികളില്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളെയും ഇനങ്ങളെയും വേദികളെയും ഒറ്റ ക്ലിക്കില്‍ ആപ്പിലൂടെ അറിയാന്‍ കഴിയും. സിവിക്‌സ് ടെക്‌നോളജി യുടെ സഹ കരണത്തോടെയാണ് പ്രോഗ്രാം കമ്മിറ്റി ആപ്പ് പുറത്തിറക്കിയത്. കൈറ്റിന്റെ കാലോത്സവം വെബ് പോര്‍ട്ടലിലൂടെ മത്സര ഫലങ്ങളും തത്സമയം അറിയാം. മൊബൈല്‍ ആപ്പുകളും, വെബ് ആപ്പുകളും  നിര്‍മ്മിച്ചു നല്‍കുന്ന സിവിക്‌സ് ടെക്‌നോളജീസി ന്റെ സംരഭകനും റിട്ടയര്‍ഡ് പ്രധാനാധ്യാപകനുമായ കെ. കെ സന്തോഷാണ് ഉപജില്ല കലോത്സവ ആപ്പ് സൗജന്യമായി  നിര്‍മ്മിച്ച നല്‍കിയത്. ആപ്പിന്റെ പ്രകാശനം  എ ഇ ഒ സുനില്‍ കുമാറും വാര്‍ഡ് മെമ്പര്‍ റംല മുഹമ്മദും നിര്‍വഹിച്ചു. ചടങ്ങില്‍ അജയകുമാര്‍, കെ.കെ സുരേഷ്, മൊയ്തു ആറങ്ങാടന്‍, അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
Shafi kv 17-Nov-2026
App evide