തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുത്തിരിയുത്സവം ആഘോഷിച്ചു. അപ്പപ്പാറ ചെറിയ ആക്കൊല്ലി തറവാട്ടുകാര്‍ ആക്കൊല്ലി അമ്മക്കാവ് പരിസരത്ത് നിന്നും ശേഖരിച്ച നെല്‍ക്കതിര്‍ ഞായറാഴ്ച വൈകീട്ട് ക്ഷേത്രം ജീവനക്കാര്‍ ദൈവത്താര്‍ മണ്ഡപത്തിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ വാദ്യമേളങ്ങളോടെ അകമ്പടിയോടെ നെല്‍ക്കതിര്‍ ക്ഷേത്രനടയിലെത്തിച്ചു. ക്ഷേത്രം മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി കതിര്‍പൂജ നടത്തി ക്ഷേത്രത്തിലെത്തിയവര്‍ക്ക് വിതരണം ചെയ്തു. ഗണേശന്‍ നമ്പൂതിരി, കെ.എല്‍. രാധാകൃഷ്ണശര്‍മ എന്നിവര്‍ വിശേഷാല്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു. എക്‌സിക്യൂട്ടിവ് ഓഫീസര്‍ സജീവന്‍ കാനത്തില്‍, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ക്ഷേത്രത്തില്‍ നടത്തിയ അന്നദാനത്തില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടത്തിയ പുത്തിരിയാഘോഷത്തില്‍ മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി പൂജിച്ച നെല്‍ക്കരുകള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ സജീവന്‍ കാനത്തിലിനു
അഭിപ്രായങ്ങൾ (Comments)