മാനന്തവാടി

പോലീസിന്റെ സമയോചിത ഇടപെടല്‍; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

പോലീസിന്റെ സമയോചിത ഇടപെടല്‍; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

വെള്ളമുണ്ട: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ മൊതക്കര നാല് സെന്റ് ഉന്നതിയില്‍ നിന്നാണ് വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലേക്ക് യുവാവിന്റെ ഫോണ്‍ സന്ദേശമെത്തിയത്. താന്‍ തൂങ്ങിമരിക്കാന്‍ പോവുകയാണെന്നായിരുന്നു യുവാവ് അറിയിച്ചത്.വിവരം ലഭിച്ചയുടന്‍ എസ്.ഐ കെ.വി. സജിയുടെ നേതൃത്വത്തില്‍ സി.പി.ഒമാരായ എം. സുരേന്ദ്രന്‍, ടി.കെ. ശ്യാം എന്നിവര്‍ പോലീസ് ജീപ്പില്‍ സ്ഥലത്തേക്ക് കുതിച്ചു.ഉന്നതിയിലെത്തിയ പോലീസിനോട് ബന്ധുക്കള്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുവെന്ന വിവരം തെറ്റാണെന്നും ശബരിമലയ്ക്ക് മാലയിട്ട യുവാവ് വീട്ടിലുണ്ടെന്നും അറിയിച്ചു. എന്നാല്‍ മടങ്ങുന്നതിന് മുമ്പ് യുവാവിന്റെ അമ്മയോട് മകനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തൊട്ടടുത്തുള്ള ഷെഡ്ഡിലുണ്ടെന്ന് അറിയിക്കുകയായിരുന്നു.ഷെഡ്ഡിനടുത്തെത്തിയ പോലീസുകാര്‍ അകത്തുനിന്ന് യുവാവിന്റെ ഞരക്കം കേട്ടതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി. ഷാളില്‍ തൂങ്ങിയ നിലയില്‍ മരണവെപ്രാളത്തിലായിരുന്ന യുവാവിനെയാണ് കണ്ടത്. ഉടന്‍ തന്നെ രണ്ട് പോലീസുകാര്‍ യുവാവിനെ ഉയര്‍ത്തിപ്പിടിക്കുകയും മറ്റൊരാള്‍ ഷാള്‍ മുറിച്ചുമാറ്റുകയും ചെയ്തു.

തുടര്‍ന്ന് യുവാവിനെ പോലീസ് ജീപ്പില്‍ കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. സമയബന്ധിതമായി ചികിത്സ ലഭ്യമാക്കാനായതോടെ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് പോലീസുകാര്‍.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ