മാനന്തവാടി: മേരി മാതാ കോളേജില്‍ പ്രാദേശിക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മത്സരത്തില്‍ പയ്യമ്പള്ളി ക്ലബ്ബിലെ ശരത്, അഭിജിത്ത് എന്നിവര്‍ വിജയകിരീടം ചൂടി. മേരിമാതാ ക്ലബ്ബിലെ നിഷാദ്, അജീഷ് എന്നിവര്‍ രണ്ടാം സ്ഥാനവും, തൊണ്ടര്‍നാട് ക്ലബ്ബിലെ ഗോകുല്‍, ബേസില്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളേജ് മാനേജര്‍ ഫാ. സിബിച്ചന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. അജയ് ആന്റണി എന്നിവര്‍ വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് െ്രെപസും വിതരണം ചെയ്തു. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഫാ. റോജിന്‍ ,ക്ലിന്‍സ് , ശ്രീജേഷ് , ജോബി, അഖില്‍ വിനു , നൗഷാദ്, ദിലീഷ് , യൂനുസ്, ബിജു പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മേരി മാതാ കോളേജില്‍ പ്രാദേശിക ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തി
അഭിപ്രായങ്ങൾ (Comments)