മാനന്തവാടി

മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും

മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും

വെള്ളമുണ്ട: മാനന്തവാടി ഉപ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് (നവംബര്‍ 16) തുടക്കമാകും. വെള്ളമുണ്ട ഗവ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ ഇന്ന് (നവംബര്‍) രാവിലെ 10 ന് മാനന്തവാടി എ.ഇ.ഒ. എം സുനില്‍ കുമാര്‍ പതാക ഉയര്‍ത്തും. നവംബര്‍ 17 മുതല്‍ 20 വരെ വിവിധ വേദികളിലാണ് കലോത്സവ മത്സരങ്ങള്‍ അരങ്ങേറുക. വയനാടിന്റെ കാര്‍ഷിക പൈതൃകത്തിനും പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷണത്തിനും ആദരമര്‍പ്പിച്ച് പത്മശ്രീ ചെറുവയല്‍ രാമന്റെ സ്മരണാര്‍ഥമാണ് കലോത്സവത്തിലെ 16 വേദികള്‍ക്ക് വയനാടന്‍ നെല്‍ വിത്തുകളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. രാജകഴമ, ആര്യന്‍, ഗന്ധക, അത്തിയന്‍, ചിറ്റേനി, നവര, പുത്താല, കൊയ്യാള, ചെന്താടി, കനലി, തൗവന്‍, വെള്ളരിയ, കുതിരിന്‍, ചെമ്പാവ്, കുറുവ, ചെറാടി എന്നിങ്ങനെയാണ് വേദികള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്.

നവംബര്‍ 18 ന് വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ അധ്യക്ഷയാവും.  
മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തീന്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് മാസ്റ്റര്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഉനൈസ് തോട്ടോളി, ആസ്യ മൊയ്തു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സൗദ കൊടുവേരി, പി.കെ. അബ്ദുള്‍ സലാം, ആത്തിക്ക ടീച്ചര്‍, ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
പരിപാടിയില്‍ കലോത്സവം ലോഗോ രൂപകത്പന ചെയ്ത മനോജ് പീലി കായക്കൊടി, സ്വാഗത ഗാന രചയിതാവ് റ്റി. റെജി, സംഗീത സംവിധായകന്‍ മണി രാജഗോപാല്‍ എന്നിവരെ ആദരിക്കും.
നാലുദിവസം നീളുന്ന കലോത്സവത്തിന് നവംബര്‍ 20 ന് സമാപന സമ്മേളനത്തോടെ തിരശ്ശീല വീഴും.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ