മാനന്തവാടി: സേവാഭാരതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'പുനര്‍ജനി' കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം ഡോ.റോസ് ആന്റണി നിര്‍വഹിച്ചു.തോണിച്ചാലിലെ സേവാഭാരതി ഓഫീസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ഉപാധ്യക്ഷന്‍ പി. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സേവാഭാരതി വയനാട് ജില്ലാ സെക്രട്ടറി വി.എ. സുരേഷ്, നിംഹാന്‍സില്‍ പരിശീലനം നേടിയ സേവാഭാരതി ജില്ലാ സെക്രട്ടറി പി.കെ. ഭാരതി, സേവാഭാരതി മാനന്തവാടി യൂണിറ്റ് സെക്രട്ടറി മനോജ് പിലാക്കാവ്, ട്രഷറര്‍ കെ. രാജേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
മാനസികാരോഗ്യത്തിനും കൗണ്‍സിലിംഗ് സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന 'പുനര്‍ജനി' കൗണ്‍സിലിംഗ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമായി.
അഭിപ്രായങ്ങൾ (Comments)