മാനന്തവാടി: റോഡ് സുരക്ഷ, ട്രാഫിക് നിയമങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.മാനന്തവാടി ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസ് കെ.പി. ക്ലാസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിപിന്‍ സണ്ണി ക്ലാസ് നയിച്ചു.
റോഡ് സുരക്ഷ, ട്രാഫിക് നിയമങ്ങള്‍, ട്രാഫിക് അടയാളങ്ങള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതുമൂലമുണ്ടാകുന്ന റോഡ് അപകടങ്ങള്‍, െ്രെഡവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള നിയമപരമായ പ്രായപരിധി, മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍, നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍, രക്ഷിതാക്കള്‍ക്കുള്ള നിയമപരമായ ഉത്തരവാദിത്വങ്ങള്‍ എന്നിവ ക്ലാസില്‍ വിശദീകരിച്ചു. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെടുത്തി.
വിദ്യാര്‍ത്ഥികളില്‍ റോഡ് സുരക്ഷാ ബോധവും ഉത്തരവാദിത്വബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
അഭിപ്രായങ്ങൾ (Comments)