മാനന്തവാടി

സംസ്ഥാനതല  പ്രസംഗമത്സരത്തില്‍  മൂന്നാം സ്ഥാനം നേടി ആല്‍ഫിയ മനു 

സംസ്ഥാനതല  പ്രസംഗമത്സരത്തില്‍  മൂന്നാം സ്ഥാനം നേടി ആല്‍ഫിയ മനു 

മാനന്തവാടി: കേരള സംസ്ഥാന വനിതശിശു വികസന വകുപ്പ് സംഘടിപ്പിച്ച യു.പി വിഭാഗം പ്രസംഗമത്സരത്തില്‍ മൂന്നാം സ്ഥാനം നേടി ആല്‍ഫിയ മനു വയനാടിന്റെ അഭിമാനമായി. ദ്വാരക എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അമേലിയ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മിടുക്കിയാണ്. സഹോദരി അമേലിയയ മനു സംസ്ഥാനതല എല്‍ പി പ്രസംഗ വിജയിയായിരുന്നു. ദ്വാരക അറക്കല്‍ വീട്ടില്‍ ഹെല്‍ന, മനു ദമ്പതികളുടെ മകളാണ്. സ്‌കൂള്‍ മാനേജ്‌മെന്റും, പി.ടി.എ. യും  ആല്‍ഫിയയെ അഭിനന്ദിച്ചു. സഹോദരിമാരുടെ നേട്ടത്തിലൂടെ ദ്വാരക എ.യു.പി സ്‌കൂളും സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ