മാനന്തവാടി: തവിഞ്ഞാല്‍ വില്ലേജിലെ പുതിയിടം മക്കില മേഖലയിലെ ഭൂമിയുടെ ഫെയര്‍വാല്യു കുറയ്ക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് തവിഞ്ഞാല്‍ പഞ്ചായത്ത് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഉഷ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഭൂമിയുടെ ആധാരവില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് ഭൂമി വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇടപെട്ട് നിലവിലെ ഫെയര്‍വാല്യു കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പി.വി. ജോണി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ പി.എം. ബെന്നി, എം.വി. വിന്‍സന്റ്, എ.എം. നിഷാന്ത്, എ. പ്രഭാകരന്‍, എക്കണ്ടി മൊയ്തുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)