വാളവയല്‍: വയനാട് ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെയര്‍ 2026 എന്ന പേരില്‍ ജില്ലയിലെ 66 ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു. കാലാവധി പൂര്‍ത്തിയാക്കി എന്‍എസ്എസില്‍നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കുന്ന മുന്‍ ജില്ലാ കണ്‍വീനര്‍ക്കും ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ക്കും ചടങ്ങില്‍ ആദരവും നല്‍കി.
പരിപാടി മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ ശ്രീജിത്ത് എസ്.ആര്‍. സ്വാഗതം പറഞ്ഞു. റീജണല്‍ പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം അതുല്‍ തോമസ് മുഖ്യാതിഥിയായി.
പൂതാടി പഞ്ചായത്ത് അംഗങ്ങളായ ബിജു ഇരട്ടമുണ്ടക്കല്‍, വിനോദ് കെ., ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.ജി. വിശ്വേഷ്, ഡോ. രാജേന്ദ്രന്‍, സ്മിത സി.വി., ശിഹാബ് യു.എം., ബിജോയ് വേണുഗോപാല്‍, സുഭാഷ് വി.പി., യൂനിസ് പി.എം. എന്നിവര്‍ സംസാരിച്ചു.
കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ മുന്‍ എന്‍എസ്എസ് വയനാട് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ.എസ്., ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായിരുന്ന രവീന്ദ്രന്‍ കെ., സാജിദ് പി.കെ., രജീഷ് എ.വി., സുദര്‍ശനന്‍ കെ.ഡി. എന്നിവരെ എംഎല്‍എ ഉഷ വിജയന്‍ ചടങ്ങില്‍ ആദരിച്ചു.
മന്‍സൂര്‍ സി.ടി. നന്ദി പറഞ്ഞു.
അഭിപ്രായങ്ങൾ (Comments)