മാനന്തവാടി

നിര്‍മ്മലം ക്യാമ്പയിന്‍: ഐ.സി. 100 ചലഞ്ചിന് തുടക്കമായി; മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ശുചിത്വ കേന്ദ്രങ്ങളാക്കും; സ്ഥാപനങ്ങള്‍ സമ്പൂര്‍ണ ശുചിത്വത്തിലേക്ക്

നിര്‍മ്മലം ക്യാമ്പയിന്‍: ഐ.സി. 100 ചലഞ്ചിന് തുടക്കമായി; മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ശുചിത്വ കേന്ദ്രങ്ങളാക്കും; സ്ഥാപനങ്ങള്‍ സമ്പൂര്‍ണ ശുചിത്വത്തിലേക്ക്

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മലം ക്യാമ്പയിന്റെ ഭാഗമായി ഐ.സി. 100 ചലഞ്ചിന് തുടക്കമായി. ഇതിന്റെ ഭാഗമായി വിളംബര ജാഥയും പ്രവര്‍ത്തന അവലോകന യോഗവും സംഘടിപ്പിച്ചു. നവംബര്‍ 13ന് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു നിര്‍മ്മലം ക്യാമ്പയിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തന പദ്ധതികളും വിശദീകരിച്ചു.പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനപങ്കാളിത്തത്തോടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുമാണ് ഐ.സി. 100 ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.

യോഗത്തില്‍ വാര്‍ഡ് തലത്തിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ കണ്ടെത്തി അവ വൃത്തിയുള്ള ശുചിത്വ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചു. നിര്‍മ്മലം ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും ശുചിത്വപൂര്‍ണമാക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും തീരുമാനമായി.

ക്യാമ്പയിന്റെ ഭാഗമായി ഇതിനകം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. തുടര്‍പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഓരോ വാര്‍ഡിലും ജനകീയ പങ്കാളിത്തത്തോടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും നിര്‍ദേശിച്ചു.

മാലിന്യമുക്തവും വൃത്തിയുള്ളതുമായ തവിഞ്ഞാല്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജനപ്രതിനിധികള്‍, സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആഹ്വാനത്തോടെയാണ് പരിപാടി സമാപിച്ചത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ