മാനന്തവാടി

വയലാര്‍ അനുസ്മരണം നടത്തി

വയലാര്‍ അനുസ്മരണം നടത്തി

മാനന്തവാടി: പുരോഗമന കലാസാഹിത്യ സംഘം മാനന്തവാടി മേഖല കമ്മിറ്റിയുടെയും ഇ.എം.എസ് വായനശാല ചൂട്ടക്കടവിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
ചടങ്ങില്‍ പൗലോസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി ഒ.കെ. രാജു സ്വാഗതം പറഞ്ഞു. യുവ കവിയും എഴുത്തുകാരനുമായ പ്രമോദ് ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വയലാര്‍ ഗാനസന്ധ്യയും അരങ്ങേറി. 
ഹരിദാസന്‍ മാസ്റ്റര്‍, സുരേഷ് ബാബു, ടി.കെ. സുരേഷ്, ഡോ. ഗോഗുല്‍ ദേവ്, വി.എം. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പോള്‍ നന്ദി പറഞ്ഞു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ