മാനന്തവാടി

പഴശ്ശി ദിനാചരണം; സ്വാഗത സംഘം രൂപീകരിച്ചു

പഴശ്ശി ദിനാചരണം; സ്വാഗത സംഘം രൂപീകരിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭ, പഴശ്ശി ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 30 പഴശ്ശി ദിനാചരണം വിപുലമായ പരിപാടികളൊടെ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായുള്ള സ്വാഗത സംഘ യോഗം നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ഉഷാ വിജയന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് മീനാക്ഷി രാമന്‍, നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ പിവിഎസ് മൂസ, പി.ടി ബിജു, പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ്  ഇ.വി അരുണ്‍, പഴശ്ശി കുടീരം മാനേജര്‍ ഐ.വി ക്ലമന്റ്, നഗരസഭ അസി.സെക്രട്ടറി രമ്യ മഹേഷ് എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന ഭാരവാഹികള്‍, വ്യാപാരികള്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ സബ്ബ് കമ്മിറ്റികള്‍ രൂപീകരിച്ചു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ