പനമരം: ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന വ്യാപക ഏരിയ സമ്മേളനങ്ങളുടെ ഭാഗമായി മാനന്തവാടി ഏരിയ സമ്മേളനം നവംബര്‍ 15 ഞായറാഴ്ച പനമരം കൈതക്കല്‍ എ.കെ.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.കെ. മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
'ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കര്‍മസാക്ഷ്യം' എന്ന പ്രമേയത്തിലാണ് സംസ്ഥാന വ്യാപകമായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകള്‍, പ്രവര്‍ത്തനങ്ങള്‍, ആദര്‍ശം, ലക്ഷ്യം തുടങ്ങിയവ പൊതുസമൂഹവുമായി പങ്കുവെക്കുന്നതിനും സമകാലിക സാഹചര്യങ്ങളില്‍ ഉയരുന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുന്നതിനുമുള്ള വേദിയായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന സമ്മേളനം, 'സുഗന്ധമുള്ള ജീവിതം' കുടുംബ സെഷന്‍, 'ഹംസഫര്‍' ഡോക്യുമെന്റേഷന്‍, പാനല്‍ ചര്‍ച്ച തുടങ്ങിയ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഇതിന് മുന്നോടിയായി ചര്‍ച്ചകള്‍, കുടുംബസംഗമങ്ങള്‍, ഗൃഹസന്ദര്‍ശനങ്ങള്‍ തുടങ്ങി വിവിധ ജനസമ്പര്‍ക്ക പരിപാടികളും പ്രചാരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചുവരികയാണ്.
പനമരം കൈതക്കല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സമ്മേളന വേദിയായ എ.കെ.എസ് ഓഡിറ്റോറിയം.
സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗം വി. മുഹമ്മദ് ശരീഫ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. അബ്ദുല്‍ നാസര്‍, സോളിഡാരിറ്റി ജില്ലാ സമിതി അംഗം ഷുഹൈബ് ആര്‍.വി, ജമാഅത്തെ ഇസ്‌ലാമി ഏരിയ സമിതി അംഗങ്ങളായ സമീര്‍ കെ.കെ, ടി. ഖാലിദ്, വനിതാ വിഭാഗം ഏരിയ കണ്‍വീനര്‍ ഷര്‍ഫിന ജമാല്‍, പനമരം നാസിം സത്താര്‍ ടി.പി, വി. ഉസ്മാന്‍, കെ. പോക്കു എന്നിവര്‍ പങ്കെടുത്തു.
ഥീൗ ലെിേ
അഭിപ്രായങ്ങൾ (Comments)