മാനന്തവാടി: പി.കെ. കാളന്റെ സ്മരണ ദിനമായ നവംബര്‍ 11 ന് പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഷീബ ജോസഫ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ പി.കെ. കാളന്റെ ജീവിതത്തെയും സാമൂഹിക സംഭാവനകളെയും അനുസ്മരിക്കുകയും, പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. തുടര്‍ന്ന് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പ്രജിത്ത് എം.പി. അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. കാളന്റെ ജീവിതം, സാമൂഹിക ഇടപെടലുകള്‍, സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.ചടങ്ങില്‍ ലിറ്റി ആര്‍, ആകാശ് സി.പി., ദര്‍ശന രഘു, അമൃത എന്നിവര്‍ ആശംസകളും അനുസ്മരണ സന്ദേശങ്ങളും പങ്കുവെച്ചു.
പി.കെ കാളന്‍ അനുസ്മരണം നടത്തി
അഭിപ്രായങ്ങൾ (Comments)